Search This Blog

Tuesday, 28 June 2011








ദാരിദ്ര്യത്തിന്റെ വിലയെത്ര?





നമ്മുടെ സ്വാതന്ത്ര്യസമരകാലത്ത് അന്നത്തെ ദേശീയനേതാക്കളില്‍ എല്ലാവരും ഇടയ്ക്കിടയ്ക്ക് ഗാന്ധിജിയോടൊപ്പം താമസിക്കാനെത്തുമായിരുന്നു. ആദ്യകാലത്തെ അഹമ്മദാബാദിലെ സബര്‍മതിയിലും പിന്നീട് വാര്‍ദ്ധയിലെ സേവാഗ്രാം ആശ്രമത്തിലും അവര്‍ ആഴ്ചകളോളം കഴിച്ചുകൂട്ടും. ഗാന്ധിജിയുടെ ആശ്രമത്തില്‍ ഒരു മനുഷ്യന് മിനിമം ആവശ്യമായ സൗകര്യങ്ങള്‍ മാത്രമേ ഭക്ഷണത്തിലും വീട്ടുപകരങ്ങളിലും മറ്റും ലഭിച്ചിരുന്നുള്ളൂ. ഒരു ദരിദ്രനായ ഇന്ത്യന്‍ ഗ്രാമീണന് കിട്ടുന്നതില്‍ കൂടുതല്‍ സുഖഭോഗങ്ങള്‍ അവിടെ അനുവദനീയമായിരുന്നില്ല.

സ്വന്തനിലയില്‍ സമ്പന്നരും തങ്ങളുടെ ജീവിതരീതിയില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവരുമായ ഈ നേതാക്കള്‍ക്ക് ആശ്രമത്തിലെ ലളിതവും ദരിദ്രവുമായ ചുറ്റുപാടുകളോട് പൊരുത്തപ്പെടാന്‍ പാടു പെടേണ്ടിവന്നു. പക്ഷെ അവര്‍ തങ്ങളുടെ പ്രശ്‌നം ഒരിക്കലും പുറത്തു പറയാന്‍ ധൈര്യപ്പെട്ടില്ല. പക്ഷെ, ഈ പോരാളികള്‍ക്കിടയില്‍ ഗാന്ധിജിയെ തമാശയിലൂടെ കളിയാക്കാന്‍ ധൈര്യപ്പെട്ടിരുന്ന ഒരാളുണ്ടായിരുന്നു. പ്രശസ്ത കവയിത്രി ആയിരുന്ന സരോജിനി നായിഡു.

സരോജിനി നായിഡു ഒരിക്കല്‍ തമാശയായി പറഞ്ഞു.

ബാപ്പുജി, അങ്ങയെ ഇങ്ങനെ ദരിദ്രനായി നിലനിര്‍ത്താന്‍ ഞങ്ങള്‍ക്ക് എത്ര പണം ചെലവാകുന്നു എന്നറിയാമോ?

ഗാന്ധിജി ചിരിച്ചു. മൂന്നാം ക്ലാസില്‍ ട്രെയില്‍ യാത്ര ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ സുരക്ഷക്കായി ഒപ്പം അനവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതേ കംപാര്‍ട്ട്‌മെന്റില്‍ ഉണ്ടാകും. ഗാന്ധിജി ആട്ടിന്‍ പാലേ കഴിക്കൂ. അപ്പോള്‍ ആടില്ലാത്തിടത്ത് ആടിനെ സംഘടിപ്പിക്കണം. ഫ്രഷ് ആയി ഉരകല്ലില്‍ സമയം കിട്ടിയാല്‍ തന്നത്താന്‍ പൊടിച്ച ഗോതമ്പുപൊടിയുടെ ചപ്പാത്തിയേ അദ്ദേഹം കഴിക്കൂ. അടുത്ത് ഉരകല്ലു വേണം. ഇതിനെല്ലാം ഓരോ സ്ഥലത്തും വേണ്ട അറേജ്‌മെന്റുകള്‍ക്ക് ഉള്ള ചെലവ് ഉദ്ദേശിച്ചാണ് സരോജിനി നായിഡു തമാശ പറഞ്ഞത്.

ദാരിദ്ര്യത്തിന്റെ വില. ലാളിത്യത്തിന്റെ വില.

നാല്‍പ്പതു കൊല്ലം മുമ്പാണ്. ഞാന്‍ ഗ്വാളിയറില്‍ ആയിരുന്നു. അവിടെ കേരളത്തില്‍ നിന്ന് അക്കാലത്ത് വളരെ പ്രസിദ്ധനായ ഒരു സെമി ജ്യോതിഷി-സന്ന്യാസി വന്നു. ആതിഥേയര്‍ വലിയ സ്വീകരണം നല്‍കി. വൈകീട്ട് ഭക്ഷണം എന്തു വേണമെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.

ഒന്നും വേണ്ട. ഞാന്‍ ഭക്ഷണപ്രിയനല്ല. വളരെ ലളിതമായ രീതിയാണ് എനിക്ക്. പൊടിയരിക്കഞ്ഞിയും നാലു കണ്ണിമാങ്ങാ ഉപ്പിലിട്ടതും രണ്ടു പപ്പടം ചുട്ടതും. എനിക്ക് ഈ ആഡംബര ഭക്ഷണരീതി ഒട്ടും ഇഷ്ടമല്ല.

പൊടിയരിയും കണ്ണിമാങ്ങാ ഉപ്പിലിട്ടതും നാടന്‍ പപ്പടവും ഗ്വാളിയറില്‍ കിട്ടാത്ത സാധനങ്ങളാണ്. ആ ലളിതമായ ഭക്ഷണം ദില്ലിയില്‍ നിന്ന് വരുത്തി സംഘടിപ്പിക്കാന്‍ ആതിഥേയര്‍ക്ക് ചിലവായത് അക്കാലത്തെ ആയിരങ്ങളായിരുന്നു.

ദാരിദ്ര്യത്തിന്റെ സാമ്പത്തികഅളവുകോല്‍ ഇന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ജീവസന്ധാരണത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെ മാത്രം കണക്കാക്കി അതിനെ ഒരു ഇക്കണോമിക്ക് പരാമീറ്ററില്‍ അളന്ന് ഒരു സമൂഹത്തിന്റെ സമ്പത്തു ശേഷി കണക്കാക്കുന്ന രീതി ഇപ്പോഴും നമ്മുടെ സാമ്പത്തിക ശൈലിക്ക് ബാഹ്യമാണ്. അതുകൊണ്ടാണ് ലോകമെമ്പാടും കാര്‍ഷിക വ്യാവസായികരംഗങ്ങളില്‍ വന്‍ വളര്‍ച്ചയുണ്ടായിട്ടും അതിന്റെ ഓഹരി ഏറ്റവും താഴേത്തട്ടിലുള്ള ജനത്തിന് പൂര്‍ണ്ണമായി ലഭിക്കാനുള്ള പ്ലാനിങ്ങിന് അടിസ്ഥാനഡാറ്റാ ഇല്ലാതെ പോയത്.

നമ്മുടെ വളര്‍ച്ചയുടെ അളവുകോല്‍ ഇന്നും ജിഡിപിയുടെയും ജിഎന്‍പിയുടെയും കോരിത്തരിപ്പിക്കുന്ന ആകര്‍ഷകമായ അക്കങ്ങളിലും ശതമാനങ്ങളിലും ഒതുങ്ങി സാമൂഹ്യനീതിയില്‍ നിന്ന് ശ്രദ്ധ തിരിക്കപ്പെട്ടിരിക്കുകയാണ്.

ഓരോ ഭാരതീയനും ഈ ഗ്രോസ് ഡൊമസ്റ്റിക്ക് പ്രോഡക്ട് കണക്കു പ്രകാരം ഇന്ന് ഒന്നര ലക്ഷം രൂപായുടെ സ്വത്തുണ്ട്. കഴിഞ്ഞ പത്തു വര്‍ഷമായി അവന്റെ സ്വത്ത് ഓരോ വര്‍ഷവും എട്ടര ശതമാനം വച്ച് വര്‍ധിക്കുന്നു. ഈ രീതിയില്‍ വര്‍ധിച്ചു കൊണ്ടേയിരിക്കും. ഇപ്പോള്‍ത്തന്നെ ഇന്ത്യ നോമിനല്‍ ജിഡിപി കണക്കു പ്രകാരം ലോകരാഷ്ട്രങ്ങളില്‍ പത്താമനും പര്‍ച്ചേസിങ് പൗവര്‍ പാരിറ്റി പ്രകാരം നാലാമനുമാണ്.

ഇക്കണോമിക്‌സിലെ ഏറ്റവും വലിയ ജനദ്രോഹപ്രക്രിയയാണ് ഈ ജിഡിപി അക്കങ്ങള്‍ അടിസ്ഥാനമാക്കി കഴിഞ്ഞ അഞ്ചു ദശകങ്ങളായി ലോകത്തെമ്പാടും നടന്നു കൊണ്ടിരിക്കുന്നത്. ജിഡിപി എന്ന ആശയം ആദ്യമായി 1934 ലാണ് ജനിച്ചത്. യുഎസ് കോണ്‍ഗ്രസ്സില്‍ അത് കൊണ്ടുവന്ന സൈമണ്‍ കുസ്‌നെറ്റസ് അന്നേ പറഞ്ഞു. ഇത് ഒരിക്കലും ഒരു രാജ്യത്തിന്റെ ക്ഷേമത്തിന്റെ അളവുകോലായി എടുക്കരുതെന്ന്. പക്ഷെ ലോകബാങ്കും ഐഎംഎഫും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പെട്ടെന്ന് കണ്ടുപിടിക്കാവുന്ന കണക്കുകളെ അടിസ്ഥാനമാക്കി ആധികാരികത നല്‍കിയപ്പോള്‍ വാസ്തവത്തില്‍ ഗ്ലോബല്‍ പ്ലാനിങ്ങിന് വികലമായ ഒരു ഇന്‍പുട്ടാണുണ്ടായത്.

ജിഡിപി കണക്കുകള്‍ വ്യക്തികളുടെ വരുമാനത്തിന്റെ വ്യത്യാസങ്ങളെയോ, തൊഴിലില്ലായ്മയേയോ, പോഷകാഹാരക്കുറവ്, പരിസ്ഥിതിമലിനീകരണം, സുരക്ഷ, സാക്ഷരത തുടങ്ങിയ അടിസ്ഥാന ഘടകങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല. ചൈന പരിസ്ഥിതി മലിനീകരണത്തിന്റെ നെഗറ്റീവ് കണക്കുകള്‍ ഉള്‍പ്പെടുത്താനും ബ്രിട്ടന്‍ സന്തോഷത്തിന് ഒരു സാമ്പത്തികമൂല്യം ചേര്‍ത്ത് ജിഡിപി പരിഷ്‌ക്കരിക്കാനും ശ്രമിക്കുന്നുണ്ട്. ഇന്നും ഡോളറിന്റെ വിനിമയമൂല്യം കണക്കുകളെ നയിക്കുമ്പോള്‍ ഒരു കറന്‍സിയുടെ ആന്തരികശക്തി ഒരിക്കലും ജിഡിപിയില്‍ പ്രതിഫലിക്കപ്പെടുന്നില്ല.

ഇന്ത്യയാണ് വാസ്തവത്തില്‍ പുതിയ ഒരു സാമ്പത്തിക കണക്കുകൂട്ടലിന് രൂപം നല്‍കാന്‍ മുന്‍കൈ എടുക്കേണ്ടത്.

ഇന്ത്യന്‍ ഗ്രാമീണകുടുംബങ്ങളിലെ മിക്കവാറും എല്ലാ സാമ്പത്തികമൂല്യമുള്ള പ്രവര്‍ത്തനങ്ങളും ഇന്ന് ജിഡിപി സമ്പത്തു കണക്കുകള്‍ക്കു പുറത്താണ്. 110 കോടി ജനം. അവരുടെ വസ്ത്രം ദിവസവും നനയ്ക്കപ്പെടുന്നു. 220 കോടി വസ്ത്രം. അവയില്‍ 75 ശതമാനവും ഗ്രാമീണമേഖലയില്‍ സോപ്പിനും പൈപ്പ് വെള്ളത്തിനും ധോബിയുടെ കൂലിക്കും പുറത്താണ്. അതുപോലെ സ്ത്രീകളുടെ വീട്ടുജോലികളുടെ സാമ്പത്തികമൂല്യം. അവ ഒരിക്കലും കണക്കില്‍ വരുന്നില്ല.

കീടനാശിനിയെയും രാസവളത്തെയും സെല്‍ഫോണിനെയും അക്ഷരങ്ങളെക്കാള്‍ ആവേശത്തോടെ സ്വന്തമാക്കിയ ദരിദ്രനായ ഗ്രാമീണനാണ് ഇന്ത്യയുടെ നട്ടെല്ല്. അവന്റെ സാമ്പത്തികശക്തിയുടെ കണക്കുകള്‍ അക്കത്തിലാക്കാനുള്ള വിദ്യ ഇനിയും കണ്ടുപിടിക്കാനിരിക്കുന്നതേയുള്ളു. ഇന്ന് അഞ്ചു രൂപായ്ക്ക് ഇവിടെ ഒരു കാപ്പി കുടിക്കുന്നതും അതേ കാപ്പി വാഷിങ്ടണില്‍ രണ്ടര ഡോളറിന് കുടിക്കുന്നതും ഒരേ പ്രവര്‍ത്തനവും ഒരേ ഫലവുമാണ്. പക്ഷെ ജിഡിപി യില്‍ അത് പ്രതിഫലിക്കുന്നത് ഇന്ത്യയില്‍ 5:120 അനുപാതത്തിലാണ്.

ആകെ പാളുന്ന കണക്കുകള്‍.

ദാരിദ്ര്യത്തിന് വില ഇടാന്‍ ഇനിയും സാമ്പത്തികശാസ്ത്രം വളരേണ്ടിയിരിക്കുന്നു.

കാമുകന്മാര്‍ ജാഗ്രതൈ!!


ടിപ്പറ് ഓടുന്ന റോഡിലൂടെ നടന്നുപോകുന്നവരുടേം ബൈക്കോടിക്കുന്നവരുടേം ലൈഫ് പോലെ ആണ് മൊബൈല്‍ വഴി പെണ്ണുങ്ങളെ വളച്ചെടുക്കുന്ന കാമുകന്മാരുടേയും ലൈഫ്. എപ്പോളാ പണികിട്ടുകാന്ന് അറിയില്ല. ഇപ്പോ തന്നെ അടുത്തടുണ്ടായ രണ്ടു സംഭവം നോക്കിയേ.

മൊബൈല്‍ ഫോണിന്റെ വ്യാപകമായ പ്രചാരണം കേരളത്തിലെ കാമുകീ കാമുകന്മാര്‍ക്ക് പുതിയ ഒരു പറുദീസയാണ് തുറന്നു കൊടുത്തത്. പണ്ടത്തെ പോലെ പാത്തും പതുങ്ങിയും കാണുവാനൊ, ബൌസിനുള്ളില്‍ ഒളിപ്പിച്ച് പ്രേമലേഖനം മറ്റാരും കാണാതെ കൊണ്ടുനടക്കാനോ നില്‍ക്കണ്ട. എപ്പോലും ഏതു സമയത്തും വിളിക്കാം ആളും തരവും നോക്കണ്ട ആര്‍ക്കും ആരെയും പ്രേമിക്കാം എന്തും തുറന്നു ചോദിക്കാം പറയാം. തുറന്നു കാണിക്കലുകള്‍ കൂടുതലും പകലാണ് നടക്കുന്നതെങ്കിലും  തുറന്നു പറച്ചില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് രാത്രികളില്‍ ആണ്.

പ്രപഞ്ചം സൃഷ്ടിച്ചപ്പോള്‍ രാത്രികണ്ടു പിടിച്ചതു വ്യക്തമായ ചില ഉദ്ദേശ്യങ്ങളൊടെ ആയിരിക്കണം. ഒന്ന് ഉറങ്ങാന്‍ പിന്നെ കക്കാനും വേലി ചാടാനും ആണെന്ന് പഴയ തലമുറ പറയുമ്പോള്‍ അതുമാത്രമല്ല കുറുങ്ങാനും കൂടിയാണെന്നാണ് പുതിയ തലമുറ പറയുന്നത്. അതെന്തോ ആകട്ടെ ആവശ്യക്കാര്‍ അവനവന്റെ സൌകര്യത്തിനു രാത്രിയെ കസ്റ്റമസ് ചെയ്തു ഉപയോഗിക്കട്ടെ.

പറഞ്ഞു വന്നത് കാമുകന്മാരെ പറ്റിയാണ്. കല്യാണം കഴിയാത്ത കന്യകമാരെ ആണ് പണ്ടൊക്കെ കാമുകന്മാര്‍ അടിച്ചോണ്ട് പോയിരുന്നത്. ഇന്ന് കാലം മാറി കഥമാറി. ഇപ്പോള്‍ കോ ഹാബിറ്റേഷന്റെ കാലമാണ്. അപ്പോല്‍ കാലത്തിനൊത്ത് ഉയരണ്ടെ. ഒന്നുമുതല്‍ മൂന്നുവരെ കുട്ടികള്‍ ഉള്ള സ്തീകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്. ഒരു കാമുകന്‍ തന്റെ ഇരട്ടി പ്രായം ഉള്ള കാമുകിയെ കിലോമീറ്ററുകള്‍ അകലെ പോയി ചെന്നു കണ്ടു കളിച്ചു !! കളികഴിഞ്ഞപ്പോള്‍ കാമുകിയേക്കാള്‍ കാമുകിയുടെ സ്വര്‍ണ്ണാഭരണങ്ങളില്‍ ആകൃഷ്ടനായ കക്ഷി പുള്ളീക്കാരിയെ കൊന്നു സ്വര്‍ണ്ണം കൈക്കലാക്കി. ആശതീരുകയും ചെയ്തു അത്യാവശ്യത്തിനുള്ളത് കിട്ട്വേം ചെയ്തു. എന്തായാലും അതുവരെ എല്ലാതിനു ആത്മാര്‍ഥമായി കൂടെ നിന്ന മൊബൈല്‍ ഫോൺ ആപല്‍ സന്ധിയില്‍ കൈവിട്ടു. കാമുകനെ ഒറ്റുകൊടുത്തു അവന്‍ അകത്തുമായി.

ഇനി മറ്റൊരു കഥ.
മൂന്നു മക്കളുടെ അമ്മയായ യുവതിയെ കാണാനാകുന്നു. നാട്ടുകാരും വീട്ടുകാരും തിരച്ചിലും പരാതിയുമായി നാലുപാടും നടന്നു. അധികം അന്വേഷിക്കും മുമ്പെ അടുത്തുള്ള ഒരു ചെറുപ്പക്കാരനും മിസ്സിങ്ങ് ആണെന്ന് മനസ്സിലായി. ആ ഒരു ആശ്വാസത്തില്‍(?) ഇരിക്കുമ്പോള്‍ ആണ് കുറച്ചു നാള്‍ കഴിഞ്ഞപ്പോല്‍ ഒരു യുവതിയുടെ ജഡം കായലില്‍ പൊങ്ങിയത്. വീട്ടുകാര്‍ അത് തങ്ങളുടെ മിസ്സായ മകള്‍ ആണെന്ന് ഉറപ്പിച്ചു. വേണ്ട നടപടികള്‍ക്ക് ശേഷം ജഡം സംസ്കരിച്ചു. പോലീസില്‍ നല്‍കിയ പരാതിയില്‍ അപ്പോളും അന്വേഷണം തുടര്‍ന്നുകൊണ്ടിരിന്നു. മിസ്സായ ചെക്കന്റെ മൊബൈല്‍ ഫോൺ വഴി പിന്തുടര്‍ന്നു. പിന്തുടര്‍ന്നെത്തിയത് ഒരു പഴയ വാതിലിനു മുമ്പില്‍. വാതില്‍ തുറന്നപ്പോള്‍ “സംസ്കരിക്കപ്പെട്ട” ലേഡി ജീവനോടെ നില്‍ക്കുന്നു!! ഏതു ധൈര്യശാലിക്കും ഒരു ആന്തലിനുള്ള വക ഉണ്ടാകാണ്ടിരിക്കോ? അതു പോട്ടെ.

ഭര്‍ത്താവിനേയും മക്കളേയും മറ്റു ബന്ധുക്കള്‍/നാട്ടുകാര്‍ തുടങ്ങിയ ഫെല്ലോസിനെ ആരെയും ശല്യപ്പെടുത്തതെ സ്വസ്ഥമായി ജീവിച്ചിരുന്ന പെണ്ണിനെ കോടതിയില്‍ കയറ്റി. ഒറ്റക്കല്ല കൂട്ടിനു പണ്ടേ തന്നോടൊപ്പം നാടുവിട്ട കാമുകനും ഉണ്ട്. സംഗതി ചോദ്യമായി വിസ്താരമായി.

തനിക്ക് ഇവന്റെ കൂടെ തന്നെ റെസ്റ്റ് ലൈഫ് ജീവിച്ചാല്‍ മതിയെന്ന് പെണ്ണ്‌. എന്നാല്‍ തനിക്കിനി ഇവളെ വേണ്ടെന്ന് ചെക്കന്‍. അവനെ കുറ്റം പറയുവാന്‍ പറ്റില്ല കിട്ടിയ അവസരം മുതലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചതാവും പാവം. പെണ്ണും മോശമാക്കിയില്ല അവള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. ങാഹാ അപ്പോള്‍ എന്നെ ചുമ്മാ കളയാന്‍ ആണോ പരിപാടി. എന്നാല്‍ ദാ പിടിച്ചോന്ന് പറഞ്ഞ് എട്ടിന്റെ ഒരു പണി തിരിച്ചു കൊടുത്തു.

“ദാ ഇയ്യാള്‍ എന്നെ പീഠിപ്പിച്ചേ” ....
എട്ടും പൊട്ടും തിരിയാത്ത കുട്ടിയല്ല പറയുന്നത് സ്വന്തമായി ഭര്‍ത്താവും മൂന്നു കൊച്ചുങ്ങലൂം ഉള്ള ഒരു സ്ത്രീ സ്വന്തം കാമുകനെ നോക്കി ഇങ്ങനെ പറഞ്ഞാല്‍ പിന്നെ എന്താ ഉണ്ടാകാന്ന് അറിയാലോ.. ഭാക്കി ചിന്ത്യം.അവന്റെ കാര്യം കട്ടപ്പൊഹ.
അതോണ്ട് മൊബൈല്‍ കാമുകന്മാര്‍ ഒരു മുന്‍ കരുതല്‍ എപ്പോളും എടുക്കണത് നല്ലതാണെന്നേ വാക്കേറിനു പറയാന്‍ ഉള്ളൂ..


cntvsy: vakerukal blog

ഒരു കല്യാണവും മാധ്യമങ്ങളും



ചിത്രത്തിനു കടപ്പാട് ഗൂഗിളിനും അവരോട് സഹകരിക്കുന്ന മറ്റു വെബ്സൈറ്റ് സംഘത്തിനും

ഒരു കല്യാണം ആകുമ്പോള്‍ ചില കുറ്റവും കുറവും ഒക്കെ ഉണ്ടായെന്നിരിക്കും. ചിലരെ ക്ഷണിക്കാന്‍ വിട്ടുപോയെന്നിരിക്കും, ചിലര്‍ക്ക് ഭക്ഷണം കിട്ടിയില്ലെന്നിരിക്കും, ചിലപ്പോള്‍ കല്യാ‍ണപ്പെണ്ണ് കാമുകനൊപ്പം ഒളിച്ചോടിയെന്ന് വരും, വെപ്രാളത്തിനും തിരക്കിനിടയില്‍ ചെറുക്കന്‍ ചിലപ്പോള്‍ വധുവിന്റെ അമ്മയുടെ കഴുത്തില്‍ താലി കെട്ടിയെന്നിരിക്കും അതിപ്പോള്‍ കുത്തിപ്പൊക്കി ഇത്ര വലിയ വാര്‍ത്തയൊക്കെ ആക്കാനുണ്ടോ?

പറഞ്ഞോണ്ട് വന്നത് നമ്മുടെ ചെത്സിയുടെ കല്യാണത്തിനു ഉണ്ടായ പുകിലാണ്. ചെത്സീന്നു പറഞ്ഞാല്‍ അറിയില്ലേല്‍ അവള്‍ടെ അമ്മച്ചിയെ പറ്റി പാറയാം. ആയമ്മ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയാ പേര് ഹിലരി ക്ലിന്റൺ...ഓ എന്നിട്ടും പിടി കിട്ടിയില്ലാന്നോ? മോണിക്കയെയും ക്ലിന്റനേം അറിയോ..ആ അതെന്ന് അത് പറഞ്ഞപ്പോളേക്കും സംഗതിയോടി. ഓടും എനിക്കറിയാം എങ്ങിനെ ഓടാതിരിക്കും...അമ്മാതിരി ഓട്ടമല്ലേ അവരെ പറ്റിയുണ്ടായ കഥകള്‍ക്ക് ആഗോളതലത്തില്‍ തന്നെ കിട്ടിയത്.

അതുപോട്ടെ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമയെ ഈ കല്യാണത്തിനു ക്ഷണിച്ചില്ലാന്നാണ് ഈ പത്രക്കാര്‍ പൊക്കിക്കൊണ്ടു നടന്ന വാര്‍ത്തയേ. ചുമ്മ പറഞ്ഞതല്ലത്രേ അതിയാന്‍ നേരിട്ട് പറഞ്ഞതണത്രെ തന്നെ കല്യാണത്തിനു ക്ഷണിച്ചില്ലാന്ന്.ഇതു കേട്ടാല്‍ തോന്നും അമേരിക്കയില്‍ നടക്കുന്ന സകല കല്യാണത്തിനും അങ്ങേരെ ക്ഷണിക്കാറുണ്ടെന്ന്. ഒരു പ്രസിഡണ്ടിനു ചേരുന്ന കാര്യമാണോ ഇത് കല്യാണത്തിനു ക്ഷണിച്ചില്ലാന്ന് പരാതി പറയല്‍. എന്തായാലും കേട്ട്പാതി കേള്‍ക്കാത്ത പാതി പത്രക്കാര്‍ക്ക് അതൊരു ഭൂലോക വാര്‍ത്തയായി.

പപ്പരാസികള്‍ക്ക് അവിടെ കയറി ആര്‍ഭാടിക്കുവാനൊന്നും അവര്‍ അവസരം നല്‍കിയില്ല. അല്ലെങ്കില്‍ തന്നെ ഈ പപ്പരാസികള്‍ തന്റെ പപ്പയ്ക്കിട്ടു പണി നല്ലോണം കൊടുത്തവരാണെന്ന് കല്യാണപെണ്ണിനും അറിയാവുന്നകാര്യം ആണല്ലോ. പിന്നെ എങ്ങിനെ അടുപ്പിക്കും ഈ വര്‍ഗ്ഗത്തെ. ആണും പെണ്ണും തമ്മില്‍ എന്തെങ്കിലും ഇടപാടു നടത്തുന്നത് അമേരിക്കയില്‍ പുത്തരിയൊന്നുമല്ല. എന്നിട്ടും അവര്‍ അത് ഒരു ആഗോള സംഭവമാക്കി. അപ്പന്റെ പേരു ചീത്തയാക്കി.

പത്രമായ പത്രത്തില്‍ ഒക്കെ മോണിക്കയുടെ വെളിപ്പെടുത്തലുകള്‍. അവരുടെ വീട്ടിലെ അടിച്ചുതളിക്കാരിയുടെ ഇന്റര്‍വ്യൂ. ക്ലിന്റനുമായി ലീലാവിലാസം നടത്തിയ സമയത്ത് മോണിക്കയുടെ പാന്റിയില്‍ പറ്റിയതിന്റെ ഡി.എന്‍.എ ടസ്റ്റു വരെ പത്രക്കാര്‍ വിളമ്പി. മാധ്യമങ്ങളിലൂടെ അവളൂടെ അടിയുടുപ്പ് മാലോകരുടെ മനസ്സില്‍ ഒരു ഉള്‍ക്കുളിരായി ചിര പ്രതിഷ്ടനേടി. എന്തിനു മലയാ‍ളത്തിലെ ഒരു സിനിമയില്‍ വരെ അത് സംഭവമായി. സഹപത്രാധിപര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്ന നടന്റെ തീപ്പൊരി ഡയലോഗില്‍ വരെ മോണിക്കയുടെ അടിയുടുപ്പ് സ്ഥാനം പിടിച്ചു.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനസ്സല്പം നീറിയെങ്കിലും ഹിലരി ക്ലിന്റന്‍ മാപ്പുകൊടുത്തു. കുടുമ്പത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റേയും ഒക്കെ കാര്യങ്ങള്‍ നല്ലനിലക്ക് നോക്കി നടത്തുന്നു അവര്‍. ഹും ഭര്‍ത്താവിന്റെ ലീലാവിലാസം നാലാള്‍ അറിഞ്ഞാല്‍ ഏതെങ്കിലും മലയാളി മങ്കയായിരുന്നു അവരുടെ സ്ഥാനത്തെങ്കില്‍ കാണാമായിരുന്നു കളി !! (സോറി ഉണ്ണീത്താന്‍ സാറിന്റെയും നീലന്‍ സാറിന്റേയും ഒക്കെ കാര്യം മറക്കുന്നില്ല. അതൊക്കെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം) ചട്ടീം കലവും മൊബൈലും എടുത്ത് അപ്പോതന്നെ തന്റെ കുടുമ്പത്തേക്ക് കെട്ടു കെട്ടു. ആങ്ങളമാര്‍ക്കും അയലോക്കക്കാര്‍ക്കും മുമ്പില്‍ ഭര്‍ത്താവിന്റെ ഗുണഗണം വിളമ്പും. പിന്നെ അടുത്തുള്ള വക്കീലിനെ കണ്ട് ചൂടോടെ ഡൈവോഴ്സ് നോട്ടീസ് അയക്കും!!

എന്നാല്‍ മോണിക്കയുടെ കഥയും ചിത്രവുമെല്ലാം വാര്‍ത്തയായും, പുസ്തകമായും, സിനിമയായും ഒക്കെ വിറ്റു കാശാക്കിയവര്‍ ദാണ്ടെ ഈ കല്യാണത്തിന്റെ സമയം ആയപ്പോള്‍ ആയമ്മയെ തഴഞ്ഞു. കോടികള്‍ തന്നെ മാധ്യമ മുതലാളീമാര്‍ക്ക് ഉണ്ടാക്കിക്കൊടുത്ത മാലോകരുടെ ഉറക്കം കെടുത്തിയ മദാലസയായ ആ പെമ്പെര്‍ന്നോത്തിയെ തള്ളിക്കളഞ്ഞില്ലേ എല്ലാവരും. അമേരിക്കയില്‍ എത്രയോ പ്രസിഡണ്ടുമാര്‍ അധികാരത്തില്‍ വന്നു പോയി. അവര്‍ക്കൊന്നും ഉണ്ടാകാത്ത വിധം തനിക്ക് ചരിത്രത്തില്‍ ഇക്കിളിയോടുകൂടിയ ഇടം നല്‍കിയ മോണിക്കയെ ക്ലിന്റന്‍ തന്റെ മോള്‍ടെ കല്യാണത്തിനു ക്ഷണിച്ചോ?

അല്ലെങ്കില്‍ മോണിക്ക ആന്റിയെ ചെത്സി നേരിട്ടു പോയി ക്ഷണിച്ചോ? ഒരുത്തനെങ്കിലും അന്വേഷിച്ചോ? അതേ പറ്റി അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടോന്ന് അറിയുവാന്‍ ആരെങ്കിലും അവരുടെ ഇന്റര്‍വ്യൂ കൊടുത്തോ?

കാര്യം കഴിഞ്ഞപ്പോള്‍ അവരേം വേണ്ട അവരുടെ അടിയുടുപ്പിനേയും വേണ്ട...



cntrvsy: vakerukal blog

ഒരു ക്യാന്‍‌വാസായി ജനിച്ചിരുന്നെങ്കില്‍!!

ഒരു ക്യാന്‍‌വാസായി ജനിച്ചിരുന്നെങ്കില്‍!!


മുലകൊണ്ട് എന്തൊക്കെ ചെയ്യാം എന്ന് ചോദിച്ചാല്‍ അത് ചക്കകൊണ്ട് എന്തൊക്കെ വിഭവം ഉണ്ടാക്കാം എന്ന്
ചോദിക്കണ പോലെ ആകും. അത്രയധികം സാധ്യതകള്‍ ഉള്ള ഒരു സാധനം ആണത്. ഷക്കീല മുതല്‍ ഷക്കീരവരെയുള്ളവര്‍ ഈ ഒരു സാധനം കോണ്ട് പലതും കാണിച്ചിട്ടുണ്ട് ഇപ്പോളും കാണിക്കുന്നു. മനുഷ്യ നേത്രങ്ങളുടേയും ക്യാമറാ നേത്രങ്ങളുടേയും ഇടയില്‍ ഇത്രമാത്രം ഫോക്കല്‍ പോയന്റായ ഒരു സംഗതി ലോകത്ത് വേറെ ഉണ്ടെന്ന് തോന്നുന്നില്ല. ലോകകപ്പ് കളിയുടെ ഭ്രാന്തന്‍ നിമിഷങ്ങള്‍ക്കിടയിലും ഗ്യാലറിയില്‍ ഇളകിയാ‍ടിയ പ്രശസ്ത ലിങ്കറി മോഡല്‍ ലാറിസ തന്റെ മാറിടത്തിനിടയില്‍ മൊമ്പൈല്‍ വച്ച് അടുത്ത കാലത്ത് ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.  സമ്പന്നമായ ജീവിതം നയിക്കുന്നവരില്‍ പലരുടേയും സമ്പത്തിന്റെ രഹസ്യത്തില്‍ ഒരു പങ്ക് അവരുടെ സമ്പന്നമായ മാറിടം കൂടെയാണ്.

വല്ലാത്ത ഒരു ഗുരുത്വാകര്‍ഷണമാണ് ഈ പറഞ്ഞ സാധനത്തിനുള്ളത്. അല്പം ഒന്ന് ഉഷാറായ മാറിടം ഉണ്ടോ ഷാളിടാതെ ചുമ്മാ ഒന്ന് പുറത്തിറങ്ങിയാല്‍മതി പൂവാലന്മാരുടെ ഒരു പടയെ തന്നെ പുറകെ കൂട്ടാം. വലിപ്പം കൂടിയാലും കുറഞ്ഞാലും ഈ ഒരു സാധനത്തിന്റെ കാര്യത്തില്‍ കുഴപ്പമാണ്. ചിലരുടെ മനസ്സമാധാനം കെടുത്തുന്നതില്‍ ഈ സാധനം വലിയ പങ്കാണ് നിര്‍വ്വഹിക്കുന്നത്. വലിപ്പക്കുറവിന്റെ പേരില്‍ ജീവിതം മുരടിക്കുന്നതാണേല്‍ മറ്റു ചിലര്‍ക്ക് വലിപ്പം കൂടിയതിന്റെ പ്രോബ്ലംസ്. നേരിട്ടുമാത്രമല്ല, സിനിമകള്‍,ചിത്രങ്ങള്‍, കഥകള്‍ എന്നിവയുടെ രൂപത്തില്‍ പുരുഷന്മാരുടെ കാശുകളയുവാനും ഉറക്കം കളയുവാനും മാത്രമല്ല സ്തീകള്‍ടെ മണികളയുവാനും മാറിടത്തിനു നല്ല ഉഷാറാണ്. വലിപ്പക്രമീകരണത്തിനായുള്ള പലതരത്തിലുള്ള പ്ലസ്റ്റിക് സര്‍ജറികള്‍, വിവിധ തരം ബ്രാകള്‍, അകത്തുവെക്കണ സിലികോണ്‍ പാഡുകള്‍ തുടങ്ങി   മുലയുമായി ബന്ധപ്പെട്ട എടപാടിനൊക്കെ വലിയ വിപണന സാധ്യതയാണുള്ളത്.

മുലകൊണ്ടുള്ള മസ്സാജിങ്ങു പോലെ പലരും പല വിധ സാധ്യതകള്‍ കണ്ടപ്പോള്‍ ദാണ്ടെ കിര അയിന്‍ വഴ്സെഗി എന്ന കണക്ടികട്ട് സ്വദേശിനി മുലകൊണ്ട് ചിത്രം വരയ്ക്കുന്നു. മാറിട ബ്രഷിന്റെ വലിപ്പം 38 ഡിഡി. പെയ്ന്റിങ്ങിനെ
രീതിയൊക്കെ ട്രഡീഷ്ണല്‍ തന്നെ. ആദ്യം കിരയുടെ മാറിട ബ്രഷ് പെയ്ന്റില്‍ മുക്കുന്നു. എന്നിട്ട് അവയെ പതിയെ വ്യത്യസ്ഥമായ രീതിയില്‍ ക്യാന്‍‌വാസില്‍ അമര്‍ത്തുന്നു. വീണ്ടും മുക്കുന്നു അമര്‍ത്തുന്നു. ബ്രഷിന്റെ അറ്റത്തുള്ള കണ്ണുകള്‍ ക്യാന്‍‌വാസില്‍ വ്യത്യസ്ഥമായ പല അടയാളങ്ങളും സൃഷ്ടിക്കുന്നുണ്ടത്രെ. എന്തായാലും ക്യാന്‍ വാസിന്റെ ഭാഗ്യം!!

 പെയ്ന്റിങ്ങിന്റെ ലൈവ് പ്രദര്‍ശനം ഉണ്ടോന്ന് അറിയില്ല എങ്കിലും പെയ്ന്റിങ്ങുകള്‍ വില്പനയ്ക്കായി ടര്‍ടില്‍ കിസ്സ് (http://www.turtlekiss.com/) എന്ന സൈറ്റിലൂടെ നെറ്റില്‍ വച്ചിട്ടുണ്ട്. 2001-ല്‍ ആണ് കിര തന്റെ ആദ്യ രചന പുറത്തിറക്കുന്നത്. രചനയുടെ മികവും രചയിതാവിന്റെ ബ്രഷിന്റെ പ്രത്യേകതയും കൊണ്ട്  അന്നു മുതല്‍ ഇന്നുവരെ മാറിടത്തിന്റെ ചൂടുള്ള ചിത്രങ്ങള്‍ ചൂടോടെ വിറ്റുപോകുന്നുണ്ട്. ആയിരത്തോളം ചിത്രങ്ങള്‍ വരച്ചിട്ടും കിരയുടെ ബ്രഷിനുവലിയ കേടുപാടില്ലെന്നാണ് അറിയുന്നത്.

 കലയിലൂടെ വികാരങ്ങള്‍ പ്രകടിപ്പിക്കുകയാണ് തന്റെ ലക്ഷ്യം എന്ന് കിര പറയുമ്പോളും രചനയ്ക്കിടയില്‍ അനുഭവപ്പെടുന്ന വികാരത്തെ പറ്റിയാണ് പലരും ചിന്തിക്കുന്നത്!! ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുക്കുന്ന കിരയുടെ മുമ്പില്‍  ഒരു ക്യാന്‍‌വാസായി ജനിച്ചിരുന്നെങ്കില്‍!!

cntvsy:vakkerukal blog

മനീഷയുടെ കുണ്ടി ഇന്‍ഷൂറന്‍സ്




ചിത്രത്തിനു കടപ്പാട് ഗൂഗിളാനും നെറ്റില്‍ പടമിട്ട വെബ് ചുള്ളന്മാര്‍ക്കും..


ഫുഡ്ബോള്‍ കളിക്കാര്‍ ഒക്കെ തങ്ങളുടെ കാല് ഇന്‍ഷൂര്‍ ചെയ്യാറുണ്ട്. കളിക്കിടയില്‍ പരിക്കു പറ്റി ഉള്ള വരുമാനം ഇല്ലാണ്ടായാല്‍ പിന്നെ ജീവിക്കണ്ടെ. ഇത്തരത്തില്‍ കാലുമാത്രമല്ല ശരീരത്തിന്റെ പാര്‍ട്സായും ഫുള്ളായും ഒക്കെ ഇന്‍ഷൂര്‍ ചെയ്യുന്ന സംവിധാനം അവൈലബിളാണത്രെ. പല നടിമാരും ഇത്തരത്തില്‍ പാര്‍ട്സ് ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടെന്നും കേള്‍ക്കുന്നു. ലേറ്റസ്റ്റ് ന്യൂസ് മനീഷ ലിംബയുടേതാണ്. പുള്ളിക്കാരി ഏതാണ്ട് ഇത്തരത്തില്‍ ഒരു സംഗതി ചെയ്തു ഒരു കുണ്ടി ഇന്‍ഷൂറന്‍സ്.

സംഗതി ആദ്യം കേട്ടപ്പോള്‍ കരുതിയത് കേരളത്തിലെ ഏതെങ്കിലും നാരീ രത്നം ആണെന്നാണ്. മറ്റൊന്നുമല്ല കേരളത്തിലെ പ്രൈവറ്റ് ബസ്സില്‍ സഞ്ചരിക്കുന്ന പല പെണ്ണുങ്ങള്‍ക്കും ഇത്തരം ഒരു ഇന്‍ഷൂറന്‍സ് അത്യാവശ്യമാണ്. അനായയ ജാക്കി ശല്യം അല്ലേ. പിന്നെ ആണ് പെണ്ണുമ്പിള്ള ഹിന്ദി സിനിമാ നടിയാണെന്നും അവര്‍ തന്നെ പറഞ്ഞിരിക്കുന്നു തന്റെ കുണ്ടിക്ക് ഒരുപാട് ആരാധകര്‍ ഉണ്ടെന്നും ഒക്കെ. ശരീരത്തിലെ ഏറ്റവും സുന്ദരമായ ഭാഗം ഇതാണത്രെ!! മുഖത്തേക്കാള്‍ മറ്റു ഏതൊരു പര്‍ടിനേക്കാള്‍ സുന്ദരം? കാഴ്ചക്കാരന്റെ കണ്ണിലാണ് സൌന്ദര്യം എന്നല്ലേ പ്രമാണം ആ നിലക്ക് കാണുന്നവര്‍ ഒക്കെ
ഇതിലാകും വേണേല്‍ സൌന്ദര്യം കാണുന്നത്.


എന്തായാലും ഇനി ഈ പാത പിന്തുടര്‍ന്ന് ഏതൊക്കെ നടിമാര്‍ ഏതൊക്കെ പാര്‍ട്സാണാവോ ഇന്‍ഷൂര്‍ ചെയ്യുവാന്‍ പോകുന്നത്? ഹോ 36 “ഡി” യും നാപതു “സി” യുമൊക്കെയായി ഉഗ്രന്‍ സംഗതികള്‍ ഉള്ള നടിമാര്‍ അതൊക്കെ ഇന്‍ഷൂര്‍ ചെയ്യാന്‍ തുടങ്ങിയാല്‍ രംഗം കൊഴുക്കും. സ്ഥിരമായി റൂട്ടില്‍ ഉള്ള നടിമാരുടെ വല്ലവരുടേം പാര്‍ട്സ് ആണേല്‍ അതുമതി കുത്തുപാളയെടുക്കുവാന്‍ എന്ന് കുശുമ്പും ഗോസിപ്പും പണിയാക്കിയ പലരും കുശുകുശുക്കുന്നു.

നടിമാരുടെ കാര്യം അവിടെ നില്‍ക്കട്ടെ നടന്‍ ജോണ്‍ അബ്രഹാം എന്തിനാണ് തന്റെ കുണ്ടി ഇന്‍ഷൂര്‍ ചെയ്തതെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടണില്ല...
ഉം മനസ്സിലായി നിങ്ങള്‍ ഊഹിച്ചത് മനസ്സിലായി ഹേയ് പുള്ളി ആ ടൈപ്പല്ല. ഏത് . ചുള്ളന്‍ ഏതാണ്ട് 20 കോടിക്ക് മുകളില്‍ ഒരു തുകയ്ക്കാണ് ഇന്‍ഷൂര്‍ ചെയ്തതെന്ന് കേള്‍വി. മനീഷയുടെ കുണ്ടിയുടെ ഇന്‍ഷൂറന്‍സ് തുക എത്രയാണെന്ന് ഇനിയും പുറത്ത് വന്നിട്ടില്ലത്രെ!!

ഊഹിച്ചാല്‍ ഒരു എത്തും പിടിയും കിട്ടില്ല അമ്മാതിരി ഊഹത്തിനു സ്കോപ്പുള്ള സംഗതിയാണിത്. എന്തായാലും നടത്തറ ശാന്തേച്ചി ഇന്‍ഷൂര്‍ ചെയ്യാന്‍ ഇടയുള്ള പാര്‍ട് എന്താണെന്ന് എനിക്കൂഹിക്കാം. അത്രയേ പറയാന്‍ പറ്റൂ..!!

ഗെയ്‌ഷെകളുടെ നാട്ടില്‍



'ഒരു ഗെയ്‌ഷെയുടെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന നോവലിനെ പിന്‍പറ്റി
ഗെയ്‌ഷെകളുടെ നാട്ടിലേക്ക് ഒരു യാത്ര...


Remember, Chiyo, geisha are not courtesans. And we are not wives. We sell our skills, not our bodies. We create another secret world, a place only of beauty. The very word 'geisha' means artist and to be a geisha is to be judged as a moving work of art.'
- (Memoirs of a Geisha)

ക്യോട്ടോവിലേക്കു പുറപ്പെടുമ്പോള്‍ 'ഒരു ഗെയ്‌ഷെയുടെ ഓര്‍മ്മക്കുറിപ്പുക'ളായിരുന്നു മനസ്സില്‍. വായുവേഗത്തില്‍ കുതിക്കുന്ന ബുള്ളറ്റ് ട്രെയിനില്‍, പുറത്തെ ഇളംമഞ്ഞ വെയിലിലേക്കു നോക്കി ചാരിക്കിടക്കുമ്പോള്‍, ഹൃദയത്തെ പിടിച്ചുലക്കുന്ന അതിലെ പല രംഗങ്ങളും മനസ്സില്‍ തെളിഞ്ഞു. പിന്നോട്ടോടി മറയുന്ന വഴികളും വഴിവക്കിലെ തടാകങ്ങളും തീരത്തെ സാക്കുറ പൂക്കളും കൈകള്‍ കൂപ്പി നില്‍ക്കുന്ന ഫര്‍ മരങ്ങളുമൊക്കെ എത്രയോ വട്ടം കണ്ടതുപോലെ. പൂമരങ്ങള്‍ക്കിടയിലൂടെ തലനീട്ടുന്ന, മേലോട്ടു വളഞ്ഞ മേല്‍ക്കൂരയുള്ള പ്രാചീനമായ മന്ദിരം കണ്ടപ്പോള്‍ അതാവുമോ സായൂരി ജീവിച്ചിരുന്ന 'ഒക്കിയ' (ഗെയ്‌ഷെ ഹൗസ്) എന്നു വെറുതെ തോന്നി. ഒരു കൊച്ചരുവിയും അരുവിക്കു മുകളിലെ പച്ചച്ചായമടിച്ച മരപ്പാലവും കണ്ടപ്പോള്‍ അറിയാതെ നെഞ്ചില്‍ കൈവെച്ചു: അതാവുമോ ആ പാലം? പൊട്ടിക്കരഞ്ഞു കൊണ്ട് ജീവനവസാനിപ്പിക്കാന്‍ കൊച്ചു സായൂരി വന്നു നിന്ന പാലം?

ജപ്പാനില്‍ വന്നവരാരും ക്യോട്ടോ കാണാതെ മടങ്ങാറില്ല. ക്യോട്ടോ ജപ്പാനിലെ വെറുമൊരു പട്ടണമല്ല. അത് ഗെയ്‌ഷെകളെന്ന മനോരഞ്ജിനികളായ കലാദേവതകളുടെ നഗരം കൂടിയാണ്. സൗന്ദര്യത്തിന്റെ തലസ്ഥാനം. സുന്ദരമായതെല്ലാം ക്യോട്ടോവിലാണുണ്ടായത് എന്നൊരു ചൊല്ലുണ്ട് ജപ്പാനില്‍. മൂന്നു വശം മലകളും രണ്ടു മഹാനദികളും കാക്കുന്ന ഈ മനോഹരനഗരത്തിലാണ് ജാപ്പനീസ് ശില്‍പ്പകലയും നൃത്തകലയും സംഗീതവുമൊക്കെ തഴച്ചു വളര്‍ന്നത്. 1300 വര്‍ഷം പഴക്കമുള്ള കിയോമിസു ദേര ക്ഷേത്രവും 600 വര്‍ഷം പഴക്കമുള്ള കിന്‍കാ കൂജി സുവര്‍ണക്ഷേത്രവും ജപ്പാന്‍ ഇംപീരിയല്‍ പാലസും ഇവിടെയാണ്്. പൂര്‍ണതതേടുന്ന ഒരു മനസ്സ് ഈ നഗരത്തില്‍ നമുക്കു തൊട്ടറിയാം. ഇത് ജപ്പാന്‍കാരുടെ ഹൃദയനഗരമാണ്. ഇതായിരുന്നുവത്രെ ആദ്യം ജപ്പാന്റെ തലസ്ഥാനം. പിന്നീട് പുതിയ തലസ്ഥാനനഗരം ഉണ്ടാക്കിയപ്പോള്‍ ക്യോട്ടോ എന്ന പേര് തിരിച്ചിട്ട് ടോക്യോ എന്നാക്കിയാണ് അവര്‍ ഈ നഗരത്തോടുള്ള പ്രിയം വെളിപ്പെടുത്തിയത്.

ക്യോട്ടോവിലേക്കു പോകാന്‍ എന്നെ പ്രേരിപ്പിച്ചത് ആര്‍തര്‍ ഗോള്‍ഡന്റെ പുസ്തകം തന്നെയാണ്. 'ഒരു ഗെയ്‌ഷെയുടെ ഓര്‍മ്മക്കുറിപ്പുകള്‍'. സൗന്ദര്യത്തിന്റെയും പ്രലോഭനങ്ങളുടെയും മാത്രമല്ല, സ്‌നേഹത്തിന്റെ നഗരം കൂടിയാണ് ക്യോട്ടോയെന്ന് എനിക്കു പറഞ്ഞു തന്നത് ആ പുസ്തകമാണ്. നീലക്കണ്ണുകളുമായി പിറന്ന ചിയോ എന്ന ഗ്രാമീണ ബാലിക, സായൂരി എന്ന ലോകമറിയുന്ന ഗെയ്‌ഷെയായി വളര്‍ന്ന ആ കഥ ലോകമഹായുദ്ധത്തിനു മുമ്പുള്ള ജാപ്പനീസ് ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകും. ദാരിദ്ര്യം മൂലം അച്ഛന്‍ അവളെ ഒരു ഗെയ്‌ഷെക്കു വില്‍ക്കുകയായിരുന്നു. അവിടെ പീഡനങ്ങളേറ്റും പോരടിച്ചും അവള്‍ വളര്‍ന്നു. വേദന മാത്രം തന്ന ലോകത്തിനെതിരെ സ്‌നേഹം കരുത്താക്കി പിടിച്ചു നിന്നു. അപ്പോഴും അവളിലെ സ്ത്രീ സ്‌നേഹം തേടി അലയുന്ന ആ പഴയ ചിയോയായിരുന്നു. എന്നെ പിടിച്ചുലച്ച പുസ്തകം.

അയഥാര്‍ഥമായ ഒരു ലോകം പോലെയാണ് ഗെയ്‌ഷെകളുടെ കഥ എനിക്കു തോന്നിച്ചത്. ഇതൊക്കെ സത്യമാണോ എന്ന സംശയം. ഗെയ്‌ഷെകള്‍ ഉണ്ടോ? അവരുടെ ജീവിതം എങ്ങിനെയാണ്? കഥകളിലെപ്പോലെ സകലകലാനിപുണകളും സര്‍വാംഗ സുന്ദരികളും മനോരഞ്ജിനികളും ബുദ്ധിമതികളും ഗായികമാരും നര്‍ത്തകികളും തന്നെയാണോ അവര്‍? ഒരു നൂറു സംശയങ്ങള്‍ എന്നില്‍ ആ പുസ്തകം അവശേഷിപ്പിച്ചു. റോബ് മാര്‍വെല്‍ സംവിധാനം ചെയ്ത അതേ പേരിലുള്ള സിനിമ പിന്നീടു കണ്ടപ്പോള്‍ അതിലെ നിറപ്പകിട്ടാര്‍ന്ന ജാപ്പനീസ് ദൃശ്യങ്ങള്‍ മനസ്സില്‍ ഒന്നുകൂടി പതിഞ്ഞു. എന്നെങ്കിലും ജപ്പാനില്‍ പോവുകയാണെങ്കില്‍ ക്യോട്ടോവില്‍ പോകണമെന്ന് ഉറപ്പിച്ചു. അപ്പോഴും ഗെയ്‌ഷെകളുടെ സങ്കേതത്തില്‍ പോകാന്‍ കഴിയുമോ, ഒരു ഗെയ്‌ഷെയെയെങ്കിലും കാണാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നു. അപരിചിതരായ സന്ദര്‍ശകരെ അനുവദിക്കുകയില്ല ഗെയ്‌ഷെഭവനങ്ങളെന്ന് കൂടെ വന്ന സുഹൃത്ത് ഉറപ്പിച്ചു പറയുകയും ചെയ്തു. 








എങ്കിലും ഞങ്ങള്‍ ക്യോട്ടോവിലേക്കു പോയി. മണിക്കൂറില്‍ 300 കി.മി. വേഗത്തില്‍ കുതിക്കുന്ന ഷിന്‍കാന്‍സെന്നിലായിരുന്നു യാത്ര. ഷിന്‍കാന്‍സെന്‍ എന്നാല്‍ ബുള്ളറ്റ് ട്രെയിന്‍. വേഗതക്കനുസരിച്ച് ഈ അതിവേഗ വണ്ടികളുടെ പേരും മാറും. നൊസോമിക്കാണ് (ആഗ്രഹം) ഏററവും വേഗം. പിന്നീട് ഹികാരി (പ്രകാശം), തുടര്‍ന്ന് കൊഡാമാ (മാറ്റൊലി). നൊസോമിയിലായിരുന്നു ഞങ്ങളുടെ യാത്ര. ആഗ്രഹങ്ങളോളം വേഗം പ്രകാശത്തിനു പോലുമില്ലെന്നു പറഞ്ഞത് ആരാണ്? ആരായാലും, സത്യം തന്നെ. അസാധ്യമായ ഏതിടത്തും നമ്മെ എത്തിക്കാന്‍ ആഗ്രഹങ്ങള്‍ക്കാവും. അല്ലെങ്കില്‍, സ്വപ്‌നങ്ങളിലെ ക്യോട്ടോവില്‍ എത്താനും, ആരെയും പ്രവേശിപ്പിക്കാത്ത ഗെയ്‌ഷെ പാലസില്‍ പോകാനും ഞങ്ങള്‍ക്കു കഴിയുമായിരുന്നില്ല.

ക്യോട്ടോ നഗരം മലകളില്‍ നിന്ന് ഇറങ്ങി വരികയാണെന്നു തോന്നും. മൂന്നു വശത്തും മലകളാണ്. മലകള്‍ക്കിടയില്‍ കുടുങ്ങിയ തടാകം പോലെ കാലം ഇവിടെ തളം കെട്ടിക്കിടക്കുന്നു. കൊട്ടാരങ്ങളും ക്ഷേത്രങ്ങളും നിറഞ്ഞ നഗരത്തിന് പുരാതനത്വം തോന്നിക്കും. ക്ഷേത്രങ്ങളൊക്കെ ഹരിതകാന്തി നിറഞ്ഞ കുന്നിന്‍ ചെരുവുകളിലാണ്. പച്ചയുടെ ഭാവപ്പകര്‍ച്ചകള്‍ ആ പ്രദേശത്തെ സ്വര്‍ഗ്ഗീയ സുന്ദരമാക്കുന്നു. മലകളില്‍ നിന്നൊഴുകി വരുന്ന കമോ ഗാവ, കാറ്റ്്്‌സുരാ ഗാവ എന്നീ രണ്ടു നദികള്‍ക്കിടയിലാണ് നഗരം. ലാന്‍ഡ്‌സ്‌കേപ്പിങ്ങിന്റെ അദ്ഭുതകരമായ മാതൃക കൂടിയാണ് ക്യോട്ടോ. പ്രകൃതിയും കാലവും സൗന്ദര്യവും തമ്മിലുള്ള ഒരു ലയം ഇവിടെ കാണാം. പ്രകൃതിയെ ഒരുക്കുന്ന സൗന്ദര്യശാസ്ത്രത്തില്‍ ഇവരോളം മികവുള്ളവര്‍ കുറയും.

ക്യോട്ടോ കാഴ്ച്ചകളിലൂടെ ഞങ്ങളെ നയിച്ചത് ടോമോയായിരുന്നു. കുപ്പായത്തില്‍ ബാഡ്‌ജൊക്കെ കുത്തി, പുറം കാഴ്ച്ചയില്‍ പട്ടാളക്കാരനെപ്പൊലെ തോന്നിപ്പിക്കുന്ന ഒരു ഗൗരവക്കാരന്‍. തികഞ്ഞ സാധു. കിയോമി സുദേരാ എന്നാണ് മുഴുവന്‍ പേര്്്്. തൊണ്ടക്കുഴിയില്‍ നിന്നും മാത്രം വരുന്ന 'ഹി' എന്ന ഒരു ശബ്ദം പുറപ്പടുവിച്ചാണ് ടോമോ സംസാരിക്കുക ('യെസ് സാര്‍' എന്നര്‍ത്ഥം). പെട്ടെന്നു കേട്ടാല്‍ ഞെട്ടിപ്പോകും. നല്ല ഗൈഡ്, നല്ല വിനയം. പക്ഷെ വിവരണങ്ങള്‍ ഒന്നുമേ മനസ്സിലാവില്ല!

ഒരു പകല്‍ മുഴുവന്‍ ടോമോയുമൊത്ത് ഞങ്ങള്‍ ക്യോട്ടോ കണ്ടു നടന്നു. സ്വര്‍ണ്ണ മണ്ഡപം എന്നര്‍ഥം വരുന്ന കിന്‍കാകൂജി ക്ഷേത്രം, യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളിലൊന്നായ റയോന്‍ ജി ക്ഷേത്രം, 1300-ഓളം വര്‍ഷം പഴക്കമുള്ള ജപ്പാനിലെ വലിയ ബുദ്ധക്ഷേത്രം കിയോമിസു ദേര, ജപ്പാനിലെ വലിയ പഗോഡയായ ടോജി ബുദ്ധക്ഷേത്രം, ചക്രവര്‍ത്തിയുടെ ആസ്ഥാനമായിരുന്ന ഇംപീരിയല്‍ പാലസ് (നിജോ കോട്ട), ജിന്‍കാകൂജി എന്ന രജതക്ഷേത്രം, അവിടെ സോയാമി എന്ന മഹാനായ ലാന്‍ഡ്‌സ്‌കേപ്പിസ്റ്റ് തയ്യാറാക്കിയ ഹൃദയാവര്‍ജ്ജകമായ ഉദ്യാനം ഇതൊക്കെയാണ് ക്യോട്ടോയിലെ പ്രധാന കാഴ്ചകള്‍. കിന്‍കാകൂജി ക്ഷേത്രം അതിമനോഹരമാണ്. കായൂ ഷികി ഉദ്യാനത്തില്‍, ക്യോകോ ചി പൊയ്കയില്‍ (കണ്ണാടി പൊയ്ക) മുഖം നോക്കി നില്‍ക്കുന്നു ഈ സുവര്‍ണക്ഷേത്രം. റയോന്‍ ജിയില്‍ ചെല്ലുമ്പോള്‍ വെള്ള ചരല്‍ക്കല്ലുകള്‍ വിരിച്ച തളത്തില്‍ സ്ഥാപിച്ച 15 കല്ലുകള്‍ കാണാം. 14 കല്ലുകളേ നമുക്കു കാണൂ. 15ാമത്തെ കല്ലു കാണണമെങ്കില്‍ ആത്മബോധമുണരണം. കിയോമിസു ദേര ക്ഷേത്രത്തില്‍ ജലത്തിനാണ് പ്രാധാന്യം. ക്ഷേത്രത്തിനടിയിലെ കുളത്തിലേക്ക് ഒട്ടോവാ വെള്ളച്ചാട്ടം മൂന്നു കൈവഴികളായി വന്നു വീഴുന്നു. ഒന്നാം കൈവഴിയിലെ ജലം ആയുസ്സും, രണ്ടാമത്തേത് ആരോഗ്യവും, മൂന്നാമത്തേത് ജ്ഞാനവും നല്‍കുമെന്നാണ് വിശ്വാസം. നീളന്‍ പിടിയുള്ള ഒരു തവി കൊണ്ട് കുളക്കരയിലുള്ള വരാന്തയില്‍ നിന്ന് ഞങ്ങള്‍ ആ വെള്ളം മുക്കിക്കുടിച്ചു.

ജപ്പാന്‍ ചക്രവര്‍ത്തിയുടെ ആസ്ഥാനമായിരുന്ന നിജോ കോട്ട ഒരദ്ഭുതക്കാഴ്ച തന്നെയാണ്്. 275,000 ചതുരശ്ര മീറ്ററില്‍ ഈ രാജകീയ ഗേഹം വ്യാപിച്ചു കിടക്കുന്നു. ചെറിയും ഊം (ഡാല) വൃക്ഷങ്ങളും നിറഞ്ഞ ഉദ്യാനങ്ങളും കൊച്ചു തടാകങ്ങളും വലയം ചെയ്യുന്ന രണ്ടു കൊട്ടാരങ്ങളുടെ സംഘാതമാണ് ഈ കോട്ട. നിനോമാരു കൊട്ടാരവും ഹോന്‍മാരു കൊട്ടാരവും. നിനോമാരു കൊട്ടാര വരാന്തകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. നടന്നു നീങ്ങുമ്പോള്‍ കവാടം രാപ്പാടികളുടെ ശബ്ദം പുറപ്പെടുവിക്കും. ഒരു സുരക്ഷാ അലാറം പോലെ. പാദസ്പര്‍ശം എത്ര മൃദുവാകുന്നുവോ, കിളിനാദം അത്രയും ഉച്ചത്തിലാവും. ഉഗുയിസു വാരി കവാടം എന്നറിയപ്പെടുന്ന ഈ നൈറ്റിങ്ങ്‌ഗേല്‍ കോറിഡോറാണ് ക്യോട്ടോവില്‍ എന്നെ ഏറ്റവും വിസ്മയിപ്പിച്ച കാഴ്ച.


Posted on: 26 Jun 2011




സന്ധ്യയോടെ നദിക്കരയിലെ റിസോര്‍ട്ടില്‍ ഞങ്ങള്‍ തിരിച്ചെത്തി. സാക്കുറ പൂക്കള്‍ നിറഞ്ഞ പുഴക്കരയിലെ പൂന്തോട്ടത്തില്‍ വിശ്രമിക്കുമ്പോള്‍ മനസ്സില്‍ ഒരു അപൂര്‍ണത അനുഭവപ്പെട്ടു. മനസ്സിലെ ക്യോട്ടോ മറ്റൊരു ലോകമായിരുന്നു. ഷിമാസെന്നും ഷാക്കുഹാച്ചിയും വായിക്കുന്ന സംഗീതവിദുഷികളും, തേയിലസല്‍ക്കാരം നടത്തുന്ന കുടുംബനാഥകളും, കിമോണയണിഞ്ഞ നര്‍ത്തകിമാരും, സാമുറായികള്‍ കാവല്‍ നില്‍ക്കുന്ന ദര്‍ബാറുകളുമുള്ള ക്യോട്ടോ. സായൂരിമാരുടെ കാല്‍ത്തളകള്‍ കിലുങ്ങുന്ന നൃത്തമേടകളുള്ള ക്യോട്ടോ. അതൊന്നും സത്യമല്ലെങ്കില്‍ ക്യോട്ടോക്ക് എന്തു സൗന്ദര്യം? അതൊക്കെ കഥകളിലേ ഉള്ളൂ, യഥാര്‍ഥലോകത്തില്ല എന്നായിരുന്നു ടോമോയുടെ വാദം.

ഇച്ഛാഭംഗത്തിലിരിക്കെ, റിസോര്‍ട്ടില്‍ കണ്ടുമുട്ടിയ തകഹാഷി എന്ന ജാപ്പനീസ് സുഹൃത്താണ് പൊടുന്നനെ പ്രത്യാശ പകര്‍ന്നത്. ഗെയ്‌ഷെ സംസ്‌കാരം ഇന്നുമുണ്ട്. അദ്ദേഹം പറഞ്ഞു. ഗെയ്‌ഷെകളുടെ നഗരമായിരുന്ന ക്യോട്ടോവില്‍ ഇന്നു ചുരുക്കം ഗെയ്‌ഷെ പാലസുകളേ ഉള്ളൂ. റിസോര്‍ട്ടിനടുത്തു കണ്ട ഗിയോണ്‍ പ്രവിശ്യയിലേക്കുള്ള ചൂണ്ടുപലക ഒരു ഗെയ്‌ഷെ പാലസിലേക്കുള്ള വഴികൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. അവിടെ പോകാന്‍ സാധിക്കുമോ എന്ന ചോദ്യമെറിയുമ്പോള്‍ സത്യത്തില്‍, ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അദ്ദേഹം ചിരിച്ചു. നിങ്ങള്‍ കോടീശ്വരനായാലും അവിടെ പോകാന്‍ പറ്റണമെന്നില്ല. എനിക്കിതുവരെ പോകാനായിട്ടില്ല. ഭാഗ്യമുള്ളവര്‍ക്കേ ഗെയ്‌ഷെകളുടെ ആതിഥ്യം കിട്ടൂ. ഏതായാലും നമുക്കൊന്നു ശ്രമിച്ചു നോക്കാം. പ്രതീക്ഷയുടെ നേരിയ രേഖ ബാക്കി നിര്‍ത്തി അദ്ദേഹം ഫോണ്‍ കറക്കാന്‍ തുടങ്ങി. ആരെയൊക്കെയോ വിളിച്ചും ശുപാര്‍ശ ചെയ്യിച്ചും അദ്ദേഹം ഒടുവില്‍ അത് ഒപ്പിച്ചെടുത്തു. ആഗ്രഹങ്ങള്‍ ഉണ്ടായാല്‍ മതി, പറക്കാനുള്ള ചിറകുകള്‍ പോലും ദൈവം തുന്നിത്തരുമെന്ന ഗെയ്‌ഷെയുടെ കഥയിലെ വാചകമാണ് ഞാനപ്പോള്‍ ഓര്‍ത്തത്. ആഗ്രഹമെന്നു പേരുള്ള തീവണ്ടിയില്‍ യാത്ര ചെയ്താണ് ക്യോട്ടോയിലെത്തിയതെന്നതും ഒരു പക്ഷെ, യാദൃശ്ചികമാവില്ല. നിയോഗം തന്നെയാവാം.

അഞ്ചു പേരുള്ള ഞങ്ങളുടെ സംഘം ഗിയോണിലേക്കു തിരിച്ചു. യാത്ര കാറിലായിരുന്നു. യാത്രയ്ക്കിടെ ഗെയ്‌ഷെകളെക്കുറിച്ച് അദ്ദേഹം കൂടുതല്‍ വിവരിച്ചു. ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട സമൂഹമാണത്. അവര്‍ ഗണികകളോ ദേവദാസികളോ കൊട്ടാരം നര്‍ത്തകിമാരോ അല്ല. ഉദാത്തമായ ഒരു കലയുടെ പ്രതിനിധികളാണ്. ആതിഥ്യം എന്ന ജാപ്പനീസ് വാക്കിന് വലിയ അര്‍ഥങ്ങളുണ്ട്. അതൊരു കലയാണ്, ഉപാസനയുമാണ്. അതിന്റെ യഥാര്‍ഥ പ്രതിനിധികളാണ് അവര്‍. അവരില്ലാതെ കൊട്ടാരങ്ങളിലും മന്ത്രി മന്ദിരങ്ങളിലും അതിഥികളെ സല്‍ക്കരിക്കാന്‍ കഴിയില്ല. സംഭാഷണം, സംഗീതം, നൃത്തം, ആതിഥ്യം, ഉപചാരം തുടങ്ങി എല്ലാ വിഷയങ്ങളിലും പ്രവീണയായവള്‍ക്കേ ഒരു നല്ല ഗെയ്‌ഷെയാവാന്‍ സാധിക്കൂ. ലൈംഗികത ഇതിലൊരിടത്തും വരുന്നേയില്ല. അതിഥികളെ രഞ്ജിപ്പിക്കുക, ആനന്ദിപ്പിക്കുക എന്നതാണ് ആ കല. നിങ്ങളുടെ നാട്ടിലെ മോഹിനിയാട്ടം പോലെ, ലാസ്യം ആത്മഭാവമായ ഒരു കലയാണ് ഗെയ്‌ഷെകളുടെ ആതിഥ്യവും. എന്നുവെച്ച് മോഹിനിയാട്ടക്കാര്‍ ലാസ്യജീവിതം നയിക്കുന്നവരല്ലല്ലോ.

ഗെയ്‌ഷെകളാവാന്‍ വര്‍ഷങ്ങള്‍ നീണ്ട പരിശീലനം വേണം. (സിനിമയില്‍ സായൂരി പറയുന്ന ഒരു വാചകം ഞാനപ്പോള്‍ ഓര്‍ത്തു: If your honorable sister tells you to cut your leg, you cut your leg. അത്ര കഠിനമാണ് അവരുടെ പരിശീലനം). മൈക്കോ എന്നാണ് അപ്രന്റീസായെത്തുന്ന ഗെയ്ഷകളെ വിളിക്കുക. എല്ലാ കലകളിലും അവള്‍ക്ക് പരിശീലനം നല്‍കും. പാടാനും മധുരമായി സംസാരിക്കാനും നൃത്തം വെക്കാനും സംഗീതോപകരണങ്ങള്‍ വായിക്കാനും പാചകം ചെയ്യാനും അവര്‍ പഠിക്കണം. നല്ല ഭക്ഷണം നല്‍കാനും പരിചരിക്കാനും നൈപുണ്യമാര്‍ജിക്കണം. നല്ല ലോകവിവരവും അറിവുമുള്ളവരാണ് ഗെയ്‌ഷെകള്‍. പരിശീലനത്തിന്റെയും പ്രൊമോഷന്റെയും ഓരോ ഘട്ടത്തിലും അവളുടെ കിമോണയുടെ നിറവും രൂപവും മാറും. പിന്‍ കഴുത്ത് താഴ്ന്നു വരുന്ന കിമോണകള്‍ ഈ ശ്രേണിയില്‍ ആര്‍ജിക്കുന്ന ഒൗന്നത്യത്തിന്റെ സൂചകമാണ്. പരിശീലനം കഴിഞ്ഞാല്‍ ഗെയ്‌ഷെഭവനവുമായി അവര്‍ കരാര്‍ വെക്കണം. വരുമാനത്തിലെ പങ്ക് അവര്‍ ഗെയ്‌ഷെഭവനത്തിനു നല്‍കണം. വഴിവിട്ട ജീവിതം നയിക്കുന്നവരെ ഗെയ്‌ഷെ സമൂഹം ആദരിക്കുകയില്ല. വഴിവിട്ടു പെരുമാറുന്ന അതിഥികളെയും വെറുതെ വിടില്ല. ജപ്പാന്റെ സമ്പന്നമായ ആതിഥ്യസംസ്‌കാരത്തിന്റെ തിരുശേഷിപ്പാണ് ഗെയ്‌ഷെകള്‍. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കക്കാര്‍ കുറെ ഗെയ്‌ഷെകളെ ബലമായി പിടിച്ചു കൊണ്ടുപോയതോടെയാണ് ഈ സംസ്‌കാരം അന്യം നിന്നു പോയത്. ഇന്ന് തനിമയുള്ള ഗെയ്‌ഷെഭവനങ്ങള്‍ ജപ്പാനില്‍ പോലും അപൂര്‍വമാണ്.

സംസാരം തീരുംമുമ്പെ മട്ടുപ്പാവും ചുറ്റുമതിലും ഉദ്യാനങ്ങളുമുള്ള വലിയൊരു മാളികയുടെ പടിപ്പുരയില്‍ ഞങ്ങളെത്തി. ചിത്രപ്പണികളും മേലോട്ടു വളഞ്ഞ മേല്‍ക്കൂരയുമുള്ള പടിപ്പുര നിലാവില്‍ തിളങ്ങി. മുന്നില്‍ ജാപ്പനീസ് കിമോണയണിഞ്ഞ ഒരു മുതിര്‍ന്ന സ്ത്രീ, ഗെയ്‌ഷെ ഭവനത്തിന്റെ അധിപ അഥവാ ഒകോ-സാന്‍, സ്വാഗതവാക്കോതിക്കൊണ്ട് ഞങ്ങളെ കാത്തു നിന്നു. വിടര്‍ന്ന ചിരിയും മുട്ടോളം കുനിഞ്ഞുള്ള അഭിവാദ്യവും വശീകരിക്കുന്ന വാക്കുകളുമായി അവര്‍ ഞങ്ങളെ സ്വീകരിച്ചു. പടിപ്പുര കടന്നതോടെ പൊടുന്നനെ പുരാതനമായ ആ കഥയുടെ ലോകത്തിലേക്ക് ഞാന്‍ എടുത്തെറിയപ്പെട്ടു. സായൂരിയുടെ കഥയില്‍ വായിച്ച അതേ ലോകത്തിലേക്ക്. അകത്തേക്കു നയിക്കുന്ന ചെരിഞ്ഞ പ്രതലമുള്ള നടവഴി. ചുറ്റും പൂക്കളും മരങ്ങളും വെള്ളച്ചാട്ടങ്ങളുമുള്ള ചെറിയ ഉദ്യാനം. ചിത്രപടങ്ങളാല്‍ അലങ്കരിച്ച പൂമുഖം. എല്ലാം അതു പോലെത്ത ന്നെ. പൂമുഖത്തേക്കു കയറും മുമ്പെ അവര്‍ തന്നെ കാല്‍ക്കലിരുന്ന് ചെരുപ്പൂരിത്തരും. പുറത്തുപോകാന്‍ പാകത്തില്‍ അപ്പോള്‍ത്തന്നെ തിരിച്ചു വെക്കുകയും ചെയ്യും. കഥയില്‍ വായിച്ചതിനാലാവം, എനിക്ക് അതിലൊന്നും അതിശയം തോന്നിയില്ല. മുമ്പും ഞാനിവിടെ വന്നിട്ടുണ്ടോ എന്ന അദ്ഭുതം കലര്‍ന്ന സംശയമായിരുന്നു അപ്പോള്‍ മനസ്സില്‍.

മൂന്നു വശവും ചില്ലുചുമരുകളുള്ളതാണ് ആതിഥ്യമുറി. കടും നിറങ്ങളില്‍ നീരാടി നില്‍ക്കുന്ന ഒരു വിശാലമായ മുറി. സായൂരിയെപ്പോലെ നമ്മെയും ആദ്യകാഴ്ചയില്‍ അതു തെല്ലു പരിഭ്രമിപ്പിക്കും. പലനിറത്തിലുള്ള ചില്ലു വാതിലുകളിലൂടെ വെളിച്ചം അരിച്ചിറങ്ങുന്നു. അതിഥികള്‍ക്കായുള്ള പീഠങ്ങള്‍, തീന്‍മേശ നിറയെ പലതരം വിഭവങ്ങള്‍, സംഗീതോപകരണങ്ങള്‍, കംബളം വിരിച്ച നിലം, മധുചഷകങ്ങള്‍ നിറച്ച പാനപാത്രങ്ങള്‍, കിമോണയണിഞ്ഞ കുടുംബനാഥ.. എല്ലാം ചേര്‍ന്ന് ഒരു പുരാതന ജാപ്പനീസ് ലോകത്തെത്തിയതു പോലെ. ഇവിടെയാണ് ഇന്നത്തെ ഗെയ്‌ഷെയുടെ സംഗീതവിരുന്ന് നടക്കാന്‍ പോകുന്നത്. എല്ലാ അതിഥികളെയും പാനോപചാരങ്ങളോടെ ഇരുത്തിയ ശേഷം ഒകോ-സാന്‍ ഗെയ്‌ഷെയെ വിളിച്ചു.

16കാരിയായ മോ അയനാമി ആയിരുന്നു അന്നത്തെ ആതിഥേയ. മനോഹരമായ പൂക്കളുള്ള കിമോണയണിഞ്ഞ് വശ്യമായി പുഞ്ചിരിച്ചും ആകര്‍ഷകമായി സംസാരിച്ചും അവള്‍ അതിഥികള്‍ക്കു മുന്നിലെത്തി. മുഖം വെളുക്കെ ചമയമണിഞ്ഞ് ശരീരം നിറയെ സുഗന്ധം പൂശിയ കൗമാരക്കാരി. അവളുടെ കണ്ണുകള്‍ നക്ഷത്രങ്ങള്‍ പോലെ തിളങ്ങി. അതു കണ്ണീരാവുമോ എന്നു വെറുതെ ഞാന്‍ സംശയിച്ചു. സായൂരിയെപ്പോലെ അവളുടെ കണ്ണുകളിലും വിഷാദമുണ്ടോ? ഓരോ ഗെയ്‌ഷെയും സങ്കടത്തിന്റെ ഒരു മഹാസാഗരം ഉള്ളില്‍ പേറുന്നു എന്ന സായൂരിയുടെ വാക്കുകള്‍ അപ്പോള്‍ വെറുതെ ഞാനോര്‍ത്തു. ('She paints her face to hide her face. Her eyes are deep water. It is not for Geisha to want. It is not for geisha to feel. Geisha is an artist of the floating world. She dances, she sings. She entertains you, whatever you want. The rest is shadows, the rest is secret').

വലിയൊരു വിരുന്നു തന്നെയായിരുന്നു അവിടെ ഞങ്ങള്‍ക്കു ലഭിച്ചത്. ഗെയ്‌ഷെകളുടെ ഭക്ഷണ വൈവിധ്യം അദ്വിതീയമാണ്. പാചകം അവര്‍ക്കു കലയും ശാസ്ത്രവുമാണ്. ഭക്ഷണം അലങ്കരിച്ചൊരുക്കുന്നതിലും വിളമ്പുന്നതിലും എന്തൊരു ആഭിജാത്യം..! ചെറിയ ചെറിയ പാത്രങ്ങളില്‍ പല പല പച്ചക്കറി വിഭവങ്ങള്‍. ഇലകള്‍, കായ്കനികള്‍, ചേമ്പ്്, മധുരക്കിഴങ്ങ്്, താമരത്തണ്ട്്.. പകുതി വേവിച്ചതും വേവിക്കാത്തതും. എന്ത് എത്ര വേവിക്കണം. എത്ര വേവിക്കാതിരിക്കണം, എത്രമാത്രം സ്വാദുണ്ടാവണം എന്നെല്ലാം അവരെ പഠിപ്പിക്കും. മസാലകള്‍ തീരെയില്ല. മുളം തണ്ടില്‍ പാകം ചെയ്ത രുചികരമായ ചോറ്. സ്ഫടികപാത്രങ്ങളില്‍ സാക്കി എന്ന പേരുള്ള മധു. പലതരം പഴച്ചാറുകള്‍. എന്നെ പോലുള്ള സസ്യാഹാരികള്‍ക്ക്് മറ്റൊരിടത്തുനിന്നും അത്ര ആസ്വാദ്യകരമായ ഭക്ഷണം ലഭിക്കില്ല. മാംസഭക്ഷണ പ്രിയരുടെ കാര്യം പറയേണ്ടതില്ല. പാറ്റ മുതല്‍ കിനാവള്ളി വരെയുള്ള രുചിയുടെ സാമ്രാജ്യം തന്നെ മുന്നില്‍. (ജപ്പാന്‍കാരും ചൈനക്കാരും പൊതുവെ സസ്യജാല ഭക്ഷണത്തിന്റെ ആരാധകരാണ്. എന്റെ വീട്ടിലെ പട്ടി ഒരു ചൈനീസ് പഗ്ഗാണ്്. പച്ചക്കറികളാണ് അവന്റെ ഫേവറിറ്റ്്. ഭൂമിശാസ്ത്ര ശീലങ്ങള്‍ മനുഷ്യനെപ്പോലെ മൃഗങ്ങളുടേയും ജീനുകളില്‍ അലിഞ്ഞു കിടക്കുമോ)?

ഔപചാരികമായ ടീ സെറിമണിയും ഭക്ഷണവും നടക്കുന്നതിനിടെ അയനാമിയുടെ സംഗീതവിരുന്ന് ആരംഭിച്ചു. മൂന്നു കമ്പികളുള്ള വയലിനോടു സാദൃശ്യമുള്ള ഷിമോസെന്‍ എന്ന സംഗീതോപകരണം മീട്ടി ഏറെ നേരം അവള്‍ പാടി. നേര്‍ത്ത വിഷാദഭാവമുള്ള ഒരു ഗാനം. വര്‍ണവെളിച്ചത്തില്‍ നിലത്തെ കംബളത്തിലിരുന്ന് പാടുന്ന അവള്‍ സിനിമയോ സത്യമോ എന്ന വിഭ്രമം എന്നില്‍ സൃഷ്ടിച്ചു. താഴ്ന്ന ശ്രുതിയില്‍ അഭൗമമായ സ്വരശുദ്ധിയോടെ അവളാലപിച്ച പാട്ട് അവിടെ മുഴുവന്‍ സ്വര്‍ഗസംഗീതം പോലെ ഒഴുകിപ്പരന്നു. മുന്നിലെ ഭക്ഷണപ്പാത്രങ്ങള്‍ അതിനിടെ എത്രയോ വട്ടം നിറയുകയും ഒഴിയുകയും ചെയ്തു. ശ്രദ്ധയോടെ എല്ലാം നോക്കി അവള്‍ അതിഥികള്‍ക്കൊപ്പം നിന്നു, അവരെ ആനന്ദിപ്പിച്ചു. ആതിഥ്യം എന്ന വാക്കിന് ജപ്പാന്‍ നല്‍കുന്ന അര്‍ഥത്തിന്റെ വലുപ്പം മനസ്സിലാവണമെങ്കില്‍ ഒരിക്കലെങ്കിലും ഒരു ഗെയ്ഷാഭവനം സന്ദര്‍ശിക്കണമെന്ന തകഹാഷിയുടെ വാക്കുകളുടെ വില ഞാനപ്പോള്‍ ശരിക്കും തിരിച്ചറിഞ്ഞു.